Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണയും നടത്തും.
22/02/2020

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25നു രാവിലെ 10ന് വൈക്കം താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മാണ പദ്ധതി ഫിഷറീസ് വകുപ്പിനെ ഏല്‍പ്പിക്കുക, തീരദേശ പരിപാലന നിയമത്തില്‍ നിന്നും മത്സ്യത്തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കുക, തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വര്‍ഷം പൂര്‍ണമായി തുറന്നിടുക, വേമ്പനാട്ട് കായലിലെ അനധികൃത ചീനവലകളും ഊന്നിവലകളും നീക്കം ചെയ്യുക, കായല്‍ മലിനീകരണം തടയാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു നടത്തുന്ന സമരം ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.രഘുവരന്‍ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ ജോണ്‍ വി.ജോസഫ്, എം.ഡി ബാബുരാജ്, ജില്ലാ കൗണ്‍സില്‍ അംഗം കെ.ഡി വിശ്വനാഥന്‍, ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എസ് രത്‌നാകരന്‍, സെക്രട്ടറി ഡി.ബാബു എന്നിവര്‍ പ്രസംഗിക്കും.