Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം നടത്തി
22/02/2020
മൂത്തേടത്തുകാവില്‍ ചേര്‍ന്ന കെ.വിശ്വനാഥന്‍ അനുസ്മരണ സമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വര്‍ഗീയതയെ ചെറുത്തു പരാജയപ്പെടുത്തിയാല്‍ മാത്രമേ ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയുകയുള്ളുവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വൈക്കത്തെ ആദ്യകാല നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കെ.വിശ്വനാഥന്റെ 12-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാചകവാതകത്തിന്റെ വില ഒറ്റയടിക്ക് 146 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതോടെ തൊഴിലാളികള്‍ തൊഴില്‍ രഹിതരാവുകയാണ്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വിലയും കിട്ടുന്നില്ല. എല്ലാ വിഭാഗത്തിലുമുള്ള ആളുകള്‍ക്കും പണിയെടുത്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഇതില്‍നിന്നെല്ലാം ജനശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നത്. കയര്‍ തൊഴിലാളികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു കെ.വിശ്വനാഥനെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. മൂത്തേടത്തുകാവില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍, ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശന്‍, ഏരിയാ സെക്രട്ടറി കെ അരുണന്‍, കെ.കുഞ്ഞപ്പന്‍, ടി.കെ രൂപേഷ്, കെ.ആര്‍ സഹജന്‍ എന്നിവര്‍ പ്രസംഗിച്ചു.