Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകസംഘത്തിന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് അഖിലേന്ത്യാ കിസാന്‍സഭ
21/02/2020

വൈക്കം: കര്‍ഷകസംഘത്തിന്റെ പേരില്‍ കിസാന്‍സഭയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വസ്തുതകള്‍ മനസ്സിലാക്കാതെയുമാണെന്ന് അഖിലേന്ത്യ കിസാന്‍സഭ. വല്ലകം ക്ഷീരോല്‍പ്പാദക സംഘത്തില്‍ കര്‍ഷകര്‍ രണ്ടുനേരം അളക്കുന്ന പാലില്‍ കമ്പ്യൂട്ടറില്‍ കൃത്രിമം നടത്തിയാണ് തട്ടിപ്പ്. തട്ടിപ്പ് കൈയ്യോടെ പിടികൂടുകയും ഇതുസംബന്ധിച്ച് വൈക്കം പോലീസില്‍ കിസാന്‍സഭയില്‍ അംഗമായ കര്‍ഷകന്‍ പരാതി കൊടുത്തിട്ടുള്ളതുമാണ്. പരാതി അന്വേഷിച്ച പോലീസിനോട് കിസാന്‍സഭയുടെയും കര്‍ഷകസംഘം നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ സെക്രട്ടറി കുറ്റം സമ്മതിച്ചതുമാണ്. സെക്രട്ടറിയുടെ ഐ.ഡി യില്‍ സംഘത്തിലെ മറ്റേതോ ജീവനക്കാരനാണ് കമ്പ്യൂട്ടറില്‍ കയറി ഒരു നേരത്തെ പാലിന്റെ അളവ് ഡിലീറ്റ് ചെയ്‌തെന്നാണ് സെക്രട്ടറി പറഞ്ഞത്. അതിനുശേഷമാണ് പാല്‍വില കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതെന്നും. ഇത് പണപഹരണവും ക്രിമിനല്‍കുറ്റവുമാണ്. ഇതു കൂടാതെ ക്ഷീരവികസന ഓഫീസര്‍ കമ്പ്യൂട്ടര്‍ വിദഗ്ധരെ കൊണ്ടു പരിശോധിപ്പിച്ചപ്പോള്‍ ഇത് ചെയ്തത് സെക്രട്ടറി തന്നെയാണെന്ന് ബോധ്യപ്പെട്ടു. ഈ വിഷയത്തിലാണ് കിസാന്‍സഭ പ്രശ്‌നത്തില്‍ ഇടപെട്ടതും സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടതും. ഇപ്പോള്‍ ചില ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ കിസാന്‍സഭ നേതാക്കളെ വിളിച്ച് പ്രശ്‌നം പറഞ്ഞു തീര്‍ക്കണമെന്ന രീതിയിലാണ് തുടരുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ജില്ലാകളക്ടര്‍ക്കും പരാതി കൊടുക്കുവാന്‍ ഒരുങ്ങുകയാണ് കിസാന്‍സഭ. അഴിമതിക്കെതിരായ കാര്യങ്ങള്‍ക്ക് കിസാന്‍സഭയ്‌ക്കൊപ്പം നില്‍ക്കേണ്ട കര്‍ഷകസംഘം നേതാക്കള്‍ കിസാന്‍സഭയ്‌ക്കെതിരെ കൊടുത്ത പത്രവാര്‍ത്ത പിന്‍വലിക്കണമെന്ന് കിസാന്‍സഭ ജില്ലാസെക്രട്ടറി ഇ.എന്‍ ദാസപ്പന്‍, മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, പ്രസിഡന്റ് കെ.വി പവിത്രന്‍, കെ.രമേശന്‍, കെ.സി ഗോപാലകൃഷ്ണന്‍ നായര്‍, എം.കെ മുരളീധരന്‍ നായര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.