Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊയ്ത്തുത്സവം നടത്തി.
21/02/2020
ചെമ്പ് കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ ഗവ. എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്കായി ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം.

വൈക്കം: ചെമ്പ് കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്കായി ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം റംലത്ത് സലിം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.കെ പീതാംബരന്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക വിജയമ്മ, ടി.വി ചന്ദ്രന്‍, സി.ആര്‍ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. ആനന്ദ ആശാരിപറമ്പില്‍ കുട്ടികളുമൊന്നിച്ചു കൊയ്ത്തു പാട്ടുപാടി. ലൈബ്രറി സെക്രട്ടറി ടി.എം രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ലൈബ്രറിയുടെ നേതൃത്വത്തില്‍ ചീരയും മറ്റു പച്ചക്കറികളും കുട്ടികള്‍ക്കായി കൃഷി ചെയ്തിരുന്നു.