Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബോട്ടുജെട്ടിയില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ നഗരസഭ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി
21/02/2020

വൈക്കം: സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാര്‍ വന്നു പോകുന്ന വൈക്കം ബോട്ടുജെട്ടിയില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ നഗരസഭ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ബീച്ചിലും പാര്‍ക്കിലും ദിവസേന എത്തിച്ചേരുന്ന നഗരവാസികള്‍ക്ക് ഈ പ്രദേശത്ത് ഒരു മൂത്രപ്പുര പോലും ഇല്ലാത്തത് ഒട്ടേറെ ബുദ്ധിിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയില്‍ ആറാട്ടുകുളങ്ങരയിലുള്ള സ്ഥലത്ത് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബി.ചന്ദശേഖരന്‍, പി.ജെ സെബാസ്റ്റ്യന്‍, പി.ഡി ജോര്‍ജ്, വൈക്കം ജയന്‍, ശ്രീരാജ് ഇരുമ്പേപ്പള്ളില്‍, ടി.അനില്‍കുമാര്‍, എസ്.മനോജ് കുമാര്‍, ഷാജി മുഹമ്മദ്, ബീന മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.