Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ വീഴ്ച പരിഹരിക്കണം
16/03/2016

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ വീഴ്ച പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി ആവശ്യപ്പെട്ടു. പദ്ധതിപ്രകാരം തൊഴില്‍ ലഭിക്കുന്നതിനുള്ള മസ്റ്ററോള്‍ നല്‍കുന്നതിനും വേതനവിതരണം നടത്തുന്നതിലും ഗുരുതരമായ വീഴ്ചയാണ് സംഭവിക്കുന്നത്. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നിയമപ്രകാരമുള്ള 100 ദിവസത്തെ തൊഴില്‍ ലഭിക്കാന്‍ പല കുടുംബങ്ങള്‍ക്കും സാധിക്കാതെ വരുന്ന അവസ്ഥയാണുള്ളത്. തൊഴില്‍ ആവശ്യപ്പെട്ടുള്ള തൊഴിലാളികളുടെ അപേക്ഷ ലഭിച്ചാലുടന്‍ തന്നെ ഗ്രാമപഞ്ചായത്ത് ബ്ലോക്കില്‍ നിന്നും മസ്റ്ററോളിന് ഡിമാന്റ് ചെയ്യുന്നുണ്ടെങ്കിലും സമയബന്ധിതമായി ലഭിക്കാറില്ല. ഓണ്‍ലൈന്‍ ആയിട്ടാണ് മസ്റ്റ്‌റോള്‍ ലഭിക്കുന്നത് എന്നതിനാല്‍ കേരളമൊട്ടാകെ ഈ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. തൊഴിലാളികളുടെ വേതനം മാസങ്ങളായി കുടശ്ശികയാണ്. മെററീരിയല്‍ വര്‍ക്കുകളുടെ ഭാഗമായി നിര്‍മിച്ചിട്ടുള്ള റോഡുകളുടെ ഫണ്ടും കൊടുക്കുവാന്‍ പഞ്ചായത്തിന് കഴിയുന്നില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ പഞ്ചായത്തുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് തനത് ഫണ്ടില്‍ നിന്നാണ് വേതനം നല്‍കുന്നത്. ആ ഫണ്ടും പഞ്ചായത്തുകള്‍ക്ക് നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.