Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മതനിരപേക്ഷ സംരക്ഷണ സദസ്സ് നടത്തി.
20/02/2020
കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സി.പി.ഐ മണ്ഡലം കമ്മിറ്റി നടത്തിയ മതനിരപേക്ഷ സംരക്ഷണ സദസ്സ് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഗോവിന്ദ് പന്‍സാരെയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോട്ടുജെട്ടി മൈതാനത്ത് മതനിരപേക്ഷ സംരക്ഷണ സദസ്സ് നടത്തി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.അനില്‍ ബിശ്വാസ്, ലീനമ്മ ഉദയകുമാര്‍, എം.ഡി ബാബുരാജ്, കെ.അജിത്ത്, ഇ.എന്‍ ദാസപ്പന്‍, പി.പ്രദീപ്, എ.സി ജോസഫ്, അരവിന്ദന്‍ കെ.എസ് മംഗലം, അഡ്വ. ചന്ദ്രബാബു എടാടന്‍, ആര്‍.സന്തോഷ്, ബിജു വി കണ്ണേഴന്‍ എന്നിവര്‍ പ്രസംഗിച്ചു.