Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
20/02/2020
ഉദയനാപുരം പഞ്ചായത്തില്‍ കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലകം യൂണിറ്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും മുന്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലകം യൂണിറ്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ലൈസന്‍സ് ഫീസ് 360 രൂപയില്‍ നിന്നും 1200 രൂപയായി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മുന്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് ജേക്കബ് പഞ്ചായത്ത് പടിക്കല്‍ സമരം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോണ്‍ പോള്‍, താലൂക്ക് സെക്രട്ടറി കെ.ജെ മാത്യൂ, യൂണിറ്റ് പ്രസിഡന്റ് പി.കനകന്‍, വൈക്കം യൂണിറ്റ് സെക്രട്ടറി എം.ആര്‍ റെജി, യൂണിറ്റ് സെക്രട്ടറി ദേവരാജന്‍, കെ.ശിവപ്രസാദ്, ജോര്‍ജ്ജ് കൂടല്ലി, രവീന്ദ്രന്‍, ജെയ്‌ജോണ്‍ പേരയില്‍ എന്നിവര്‍ പ്രസംഗിച്ചു.