Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശാന്തിഗിരി പൂജിതപീഠം സമര്‍പ്പണാഘോഷം ഏരിയ സമ്മേളനം നടത്തി
20/02/2020
ശാന്തിഗിരി പൂജിതപീഠം സമര്‍പ്പണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഏരിയ സമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശാന്തിഗിരി പൂജിതപീഠം സമര്‍പ്പണാഘോഷം ഏരിയ സമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്തു. ഇതിനു മുന്നോടിയായി വൈക്കം ശാന്തിഗിരി ആശ്രമം വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് ശുചീകരണം, വൈക്കം താലൂക്കാശുപത്രിയില്‍ അന്നദാനം, മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിനും ലഹരി പദാര്‍ത്ഥങ്ങള്‍ക്കെതിരെയുമുള്ള ബോധവല്‍ക്കരണ ക്ലാസ്, ഗൃഹനന്മകൂട്ടായ്മകള്‍ എന്നീ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ബ്രഹ്മചാരി അനൂപ് അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ മാച്ചേരി മുഖ്യപ്രഭാഷണം നടത്തി. ജി.ജയകുമാര്‍, പി.ജി രമണന്‍, ജോയ് വി, സുരേഷ് കൃഷ്ണ, റെജി കണിച്ചുകുളങ്ങര, മിനി മോഹന്‍, വിജയരാജ്, സുഗന്ധി എന്നിവര്‍ സംസാരിച്ചു. നന്ദുലാല്‍ വി സ്വാഗതവും രവീന്ദ്രനാഥ ടാഗോര്‍ കൃതജ്ഞതയും പറഞ്ഞു.