Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ കൂട്ടയോട്ടം നടത്തി.
20/02/2020
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന പീഡനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മാലാഖ പ്രോഗ്രാമിന്റെ ഭാഗമായി ജനമൈത്രി പോലീസ് നടത്തിയ ബോധവല്‍ക്കരണ കൂട്ടയോട്ടം ഡി.വൈ.എസ്.പി സി.ജി സനില്‍കുമാര്‍ ഫഌഗ് ഓഫ് ചെയ്യുന്നു.

വൈക്കം: സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിക്കുന്ന മാലാഖ പ്രോഗ്രാമിന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക ചൂഷണത്തിനും ലഹരി മരുന്നുകളുടെ ഉപയോഗത്തിനുമെതിരെ വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ കൂട്ടയോട്ടം നടത്തി. വലിയകവലയില്‍ നിന്നും സത്യാഗ്രഹ സ്മാരക മന്ദിരത്തിലേക്ക് പുറപ്പെട്ട കൂട്ടയോട്ടം വൈക്കം ഡി.വൈ.എസ്.പി സി.ജി സനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റെസിഡന്റ്‌സ് അസോസിയേഷനുകള്‍, വൈക്കം ശ്രീമഹാദേവ കോളേജ്, കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.പ്രദീപ് അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് സി.ആര്‍.ഒ സി.എ ബിജുമോന്‍, ജില്ലാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ എം.എസ് തിരുമേനി, നഗരസഭ ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, ഡോ. പ്രവീണ്‍, പി.ജി.എം നായര്‍, പി.എം സന്തോഷ് കുമാര്‍, ആര്‍.സന്തോഷ്, ശിവരാമകൃഷ്ണന്‍ നായര്‍, പി.സോമന്‍ പിള്ള, കെ.ശിവപ്രസാദ്, ജോര്‍ജ് കൂടല്ലി, ലൈല ജയരാജ് എന്നിവര്‍ പ്രസംഗിച്ചു. സത്യാഗ്രഹ സ്മാരക മന്ദിരത്തില്‍ സമാപന സമ്മേളനവും പ്രതിജ്ഞയെടുക്കലും നടന്നു.