Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയറും കയറുല്‍പ്പന്നങ്ങളും കത്തിച്ചു പ്രതിഷേധിക്കും.
20/02/2020
വൈക്കം താലൂക്ക് കയര്‍ വ്യവസായ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ കയര്‍ത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി സത്യനേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കയര്‍ വ്യവസായ മേഖല നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ വൈക്കം താലൂക്ക് കയര്‍ വ്യവസായ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) 25നു കയറും കയറുല്‍പ്പന്നങ്ങളും കത്തിച്ചു പ്രതിഷേധിക്കും. കയര്‍ വികസന നയ പ്രഖ്യാപനം, ആഭ്യന്തര വിദേശ കമ്പോളങ്ങളുടെ വികസനം, സഹകരണ സംഘങ്ങളുടെ സാധ്യതകളെ പൂര്‍ണമായും പ്രയോജനപ്പെടുത്തുക, മിനിമം കൂലി 700 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ കയര്‍ത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി സത്യനേശന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ ശീമോന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ഡി ബാബുരാജ്, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാര്‍, ബി.കെ.എം.യു ജില്ലാ സെക്രട്ടറി ജോണ്‍ വി.ജോസഫ്, കെ.എസ് രത്‌നാകരന്‍, ഡി.ബാബു, സി.കെ പ്രശോഭനന്‍, പി.കെ അപ്പുക്കുട്ടന്‍, പി.എസ് പുഷ്പമണി, എം.കെ ശാന്ത എന്നിവര്‍ പ്രസംഗിച്ചു.