Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സായാഹ്‌ന ധര്‍ണ നടത്തി
20/02/2020
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എഫ്. എസ്. ഇ. ടി. ഒ. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ സായാഹ്നധര്‍ണ ജില്ലാ പഞ്ചായത്ത് അംഗം കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എഫ്.എസ്.ഇ.ടി.ഒ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോട്ട് ജെട്ടി മൈതാനത്ത് നടത്തിയ മേഖല സായാഹ്‌ന ധര്‍ണ ജില്ലാ പഞ്ചായത്ത് അംഗം കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സി. അംഗം ടി.കെ സുവര്‍ണന്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.എന്‍ കൃഷ്ണന്‍ നായര്‍, ജില്ലാ ട്രഷറര്‍ ഷാജിമോന്‍ ജോര്‍ജ്, കെ.എം.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം ഒ.വി മായ എന്നിവര്‍ പ്രസംഗിച്ചു.