Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തിനിര്‍ഭരമായി കുലവാഴ പുറപ്പാട്
18/02/2020
തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാരംഭം കുറിച്ച് ചൊവ്വാഴ്ച വൈകിട്ട് നടന്ന കുലവാഴ പുറപ്പാടം വടയാറില്‍ നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: തുറുവേലിക്കുന്ന് ധ്രൂവപുരം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് സമാരംഭം കുറിച്ച് നടന്ന കുലവാഴ പുറപ്പാട് ഭക്തിനിര്‍ഭരമായി. ക്ഷേത്രത്തിന്റെ പ്രധാനഭാഗങ്ങളില്‍ കെട്ടി അലങ്കരിക്കുവാനുള്ള വാഴക്കുലകളും നാളികേരക്കുലകളും മറ്റ് അലങ്കാര സാധനങ്ങളും ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. വയല്‍വാരം കുടുംബയോഗത്തിന്റെ നേതൃത്വത്തിലായിരുന്നു കുലവാഴ പുറപ്പാട്. ചൊവ്വാഴ്ച വൈകിട്ട് 5ന് വടയാര്‍ പാലത്തിങ്കല്‍ നിന്നും പുറപ്പെട്ട കുലവാഴപുറപ്പാടിന് താലപ്പൊലി, വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍ എന്നിവ ഭംഗിയേകി. ശാഖാ പ്രസിഡന്റ് ആനന്ദരാജന്‍, സെക്രട്ടറി കെ.ജി രാമചന്ദ്രന്‍, കുടുംബയോഗം കണ്‍വീനര്‍ സന്തോഷ്, ശ്രീജില, സുനില്‍കുമാര്‍, ടി.എസ് സെന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 19ന് വൈകിട്ട് 6ന് ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനുള്ള ഫണ്ട് ശേഖരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും എസ്്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യും.