Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതി എല്‍.എഫ്.യൂ.പി സ്‌കൂളിന്റെയും എച്ച്.എഫ്.എല്‍.പി സ്‌കൂളിന്റെയും സംയുക്ത വാര്‍ഷികവും അദ്ധ്യാപികമാര്‍ക്ക് യാത്രയയപ്പും
15/03/2016

പൊതി എല്‍.എഫ്.യൂ.പി സ്‌കൂളിന്റെയും എച്ച്.എഫ്.എല്‍.പി സ്‌കൂളിന്റെയും സംയുക്ത വാര്‍ഷികവും മറിയാമ്മ, അന്നമ്മ എന്നീ അദ്ധ്യാപികമാര്‍ക്ക് യാത്രയയപ്പും നടത്തി. കുട്ടികളുടെ കലാപരിപാടികളും പൊതുസമ്മേളനവും നടത്തി. ലോക്കല്‍ മാനേജര്‍ റവ.ഫാ.ഔസേഫ് പുത്തന്‍പറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗം വിജയപുരം രൂപതാ കോര്‍പ്പറേററ് മാനേജര്‍ റവ.ഫാ.പോള്‍ഡന്നി രാമച്ചംകുടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എ.തോമസ് കൈയ്യെഴുത്ത് മാസിക പ്രകാശനവും, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി. സേവാഗ്രാം ഡയറക്ടര്‍ ഫാ.ജയിംസ് പുതുശ്ശേരി, സിസ്റ്റര്‍ മേരികുട്ടി മാത്യു, റോസമ്മ ആന്റണി, ജോണ്‍ തറപ്പേല്‍, രാജു.എ.കെ എന്നിവര്‍ പ്രസംഗിച്ചു.