Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപകടങ്ങള്‍ പതിവായിത്തീര്‍ന്ന വല്ലകം വളവ് പൊതുമരാമത്ത് വകുപ്പ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു.
14/02/2020

വൈക്കം: അപകടങ്ങള്‍ പതിവായിത്തീര്‍ന്ന വല്ലകം വളവ് പൊതുമരാമത്ത് വകുപ്പ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ് സുരക്ഷാ വിഭാഗം പരിശോധന നടത്തി പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കഴിഞ്ഞ ദിവസം കൊടുംവളവ് അപകടമേഖലയായി പ്രഖ്യാപിച്ചത്. സുരക്ഷയുടെ ഭാഗമായി നാലു ലക്ഷത്തിലധികം രൂപ വിനിയോഗിച്ച് വളവ് ഉള്‍പ്പെടുന്ന 300 മീറ്റര്‍ നീളത്തിലുള്ള റോഡ് ഭാഗത്ത് അതീവ സുരക്ഷാ മേഖലയാക്കി അപകട സൂചനാ ബോര്‍ഡുകളും വേഗതാനിയന്ത്രണ ബോര്‍ഡുകളും സ്ഥാപിച്ചു. രാത്രികാലങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി തിളങ്ങുന്ന റോഡ് സ്റ്റഡ്ഡുകളും വളവുകളില്‍ വാഹനങ്ങള്‍ക്ക് കാണുന്നതിനായി 40 ഓളം ഡേലിനേറ്റര്‍ പോസ്റ്റുകളും റോഡിന് ഇരുവശങ്ങളിലുമായി സ്ഥാപിച്ചിട്ടുണ്ട്. ദൂരെ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് വളവ് അറിയുന്നതിനായി ഷെവറോണ്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വളവ് ഭാഗത്ത് ഇരുവശവും കോണ്‍ക്രീറ്റ് ചെയ്ത് ടൈല്‍ പാകി റോഡിന് വീതിയും കൂട്ടി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇവിടെയുണ്ടായ ചെറുതും വലുതുമായ നൂറുകണക്കിന് അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ഏഴു പേര്‍ മരിക്കുകയും ചെയ്തിതിട്ടുണ്ട്. കഴിഞ്ഞ മാസം നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് സൈക്കിള്‍ യാത്രികന്‍ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഇത്രയേറെ അപകടങ്ങള്‍ നടന്നിട്ടും വളവ് നിവര്‍ത്തുന്നതിനോ സുരക്ഷാസംവിധാനം ഒരുക്കുന്നതിനോ അധികൃതര്‍ തയ്യാറാകാത്തതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമെന്ന് നാട്ടുകാരുടെ ആരോപണം ശക്തമായിരുന്നു. ഇതിനിടെയാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നടപടിയുമായി രംഗത്തെത്തിയത്. അതീവ സുരക്ഷാ മേഖലയില്‍ 30 കിലോമീറ്റര്‍ വേഗതയാണ് വാഹനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗത. മുന്‍പ് അപകടത്തില്‍ ഒടിഞ്ഞ് പോയതിനെ തുടര്‍ന്ന് കേടായ അപകട സൂചനാ ലൈറ്റുകള്‍ കൂടി ഉടന്‍ മാറ്റി സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.