Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രീ-പ്രൈമറി ജില്ലാതല കൂടിച്ചേരല്‍ പരിപാടി നടത്തി
14/02/2020
ജില്ലയിലെ 30 പ്രീ-പ്രൈമറി സ്‌കൂളുകള്‍ പങ്കെടുക്കുന്ന പ്രീ-സ്‌കൂള്‍ ട്വിന്നിംഗ് പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പുത്തന്‍ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുന്നതിനും നടപ്പിലാക്കുന്നതിനും കോട്ടയം ജില്ലയിലെ 30 മാതൃക പ്രീ-പ്രൈമറി വിദ്യാലയങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ പ്രീ-പ്രൈമറി ജില്ലാതല കൂടിച്ചേരല്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 30 സ്‌കൂളുകളില്‍ നിന്നും അദ്ധ്യാപകരും പ്രഥമധ്യാപകരും കൂടിച്ചേരല്‍ പരിപാടിയില്‍ പുത്തന്‍ കാഴ്ചപ്പാടുകള്‍ കണ്ടെത്താന്‍ എത്തി. മറവന്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മാണി ജോസഫ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി പര്‍ണ്ണശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.സുഗതന്‍ സുവനീര്‍ പ്രകാശനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ജോണി ജേക്കബ്, വൈക്കം എ.ഇ.ഒ പ്രീത രാമചന്ദ്രന്‍, ബി.പി.ഒ ടി.കെ സുവര്‍ണ്ണന്‍, കെ.ബി രമ, ടി.കെ രാജേന്ദ്രന്‍, ബിന്ദു പ്രദീപ്, അരുണ്‍കുമാര്‍, കലാദേവി, സി.എസ് ഷീനാമോള്‍ എന്നിവര്‍ പ്രസംഗിച്ചു.