Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്‍വന്‍ഷന്‍ നടത്തി
14/02/2020

വൈക്കം: ഖാദി മേഖലയില്‍ മിനിമം വേജസ് നടപ്പിലാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിനെ ഖാദി വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ഉദയനാപുരം യൂണിറ്റ് കണ്‍വന്‍ഷന്‍ അഭിനന്ദിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ടി.ആര്‍ രഘുനാഥന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എം.ശകുന്തള അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ദേശീയ കൗണ്‍സില്‍ അംഗം കെ.കെ ഗണേശന്‍, ഏരിയാ സെക്രട്ടറി പി.വി പുഷ്‌കരന്‍, യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സോണി കോമത്ത്, ജില്ലാ സെക്രട്ടറി ഗിരിജാമണി, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം സി.എസ് ശ്രീകുമാര്‍, ഏരിയാ പ്രസിഡന്റ് പി.ഹരിദാസ്, കെ.എസ് ഗോപിനാഥന്‍, കെ.ബി ഗിരീഷ്, ടി.ജി ബാബു, പി.നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉല്‍പ്പന്നങ്ങളുടെ വിപണനം കാര്യക്ഷമമാക്കി വേതനം കൃത്യമായി ലഭ്യമാക്കുന്നതിന് പ്രൊജക്ട് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഭാരവാഹികളായി എ.വി ഗിരീഷ് (പ്രസിഡന്റ്), സുരേഖ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.