Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപദേവതകളുടെ പ്രതിഷ്ഠ നടത്തി.
13/02/2020
എഴുമാന്തുരുത്ത് കുന്നുമ്മേല്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഉപദേവതാ പ്രതിഷ്ഠയുടെ ഭാഗമായി തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെ നേതൃത്വത്തില്‍ ബ്രഹ്മകലശം എഴുന്നള്ളിക്കുന്നു.

വൈക്കം: എഴുമാന്തുരുത്ത് 1008-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള കുന്നുമ്മേല്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഉപദേവതകളുടെ പ്രതിഷ്ഠ നടത്തി. പരിഹാരക്രിയകളുടെ ഭാഗമായി ശ്രീകൃഷ്ണന്‍, ഗണപതി, രക്ഷസ്, അറുകുല എന്നീ ഉപദേവതകളുടെ വിഗ്രഹങ്ങളാണ് തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആലയങ്ങളില്‍ പ്രതിഷ്ഠിച്ചത്. ക്ഷേത്രം മേല്‍ശാന്തി സുരേഷ് വൈക്കം, ശാന്തിമാരായ വൈക്കം വിജയന്‍, കാര്‍ത്തികേയന്‍, രഞ്ജു, കുമാരന്‍, അനൂപ് എന്നിവര്‍ സഹകാര്‍മ്മികരായി. ബ്രഹ്മകലശം എഴുന്നള്ളിപ്പിന് ശേഷമായിരുന്നു ഉപദേവതകളുടെ പ്രതിഷ്ഠ. ക്ഷേത്രം പ്രസിഡന്റ് അജികുമാര്‍ മൂലേപ്പറമ്പ്, വൈസ് പ്രസിഡന്റ് ബാബു പൂന്തോട്ടം, സെക്രട്ടറി പി.വി സജി, ചെയര്‍മാന്‍ അജികുമാര്‍, വനിതാസംഘം പ്രസിഡന്റ് ശ്രീജ രാജു, സെക്രട്ടറി അമ്പിളി ബിജു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് രാഹുല്‍, സെക്രട്ടറി ജിതിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.