Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാഹിത്യോത്സവവും ചിത്രപ്രദര്‍ശനവും ഫെബ്രുവരി 15, 16 തീയതികളില്‍
13/02/2020

വൈക്കം: കലാസാഹിത്യമേഖലയിലെ വനിതകളുടെ കൂട്ടായ്മയായ അക്ഷരസ്ത്രീ സംഘടിപ്പിക്കുന്ന സാഹിത്യോത്സവവും ചിത്രപ്രദര്‍ശനവും ഫെബ്രുവരി 15, 16 തീയതികളില്‍ വൈക്കം സത്യാഗ്രഹ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കും. 15ന് രാവിലെ 10 മണിക്ക് എം.എല്‍.എ സി.കെ ആശ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. ശ്രീദേവി സതീഷിന്റെ ചിത്രപ്രദര്‍ശനോദ്ഘാടനവും സുജാത ശ്രീകുമാറിന്റെ ചിപ്പികള്‍ ബാലസാഹിത്യകൃതിയുടെ പ്രകാശനവും സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. അക്ഷരസ്ത്രീ പ്രസിഡന്റ് ഡോ. ആനിയമ്മ ജോസഫ് അദ്ധ്യക്ഷത വഹിക്കും. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ശശിധരന്‍, അക്ഷരസ്ത്രീ രക്ഷാധികാരി പ്രൊഫ. ലീലാമേരി കോശി, സ്ഥപതി ചിത്ര വിദ്യാപീഠം പ്രിന്‍സിപ്പാള്‍ കൃഷ്ണകുമാര്‍ വര്‍മ്മ, അക്ഷര സ്ത്രീ വൈക്കം ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ വി.എസ് മിനി ടീച്ചര്‍, വൈസ് പ്രസിഡന്റ് മാലാ കാലാക്കല്‍, ജോ. സെക്രട്ടറി സീമാ ജോണ്‍, രമണിയമ്മാള്‍, സ്മിത.യൂ, സ്മിത സുകുമാരന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് സ്ത്രീ-എഴുത്ത്-സമൂഹം എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും അക്ഷരസ്ത്രീ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാസാഹിത്യ പരിപാടികളും നടത്തും.