Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ക്കാര്‍ സംഭരിച്ച നെല്ലിനു പണം ലഭിക്കാതെ കര്‍ഷകര്‍ വലയുന്നു.
13/02/2020

വൈക്കം: സര്‍ക്കാര്‍ സംഭരിച്ച നെല്ലിനു പണം ലഭിക്കാതെ കര്‍ഷകര്‍ വലയുന്നു. വെച്ചൂര്‍ പഞ്ചായത്തില്‍ പൂവത്തിന്‍ കരി, അയ്യനാടന്‍, പുത്തന്‍കരി പാടശേഖരത്തില്‍ വിളവെടുപ്പ് പൂര്‍ത്തിയായി പി.ആര്‍.എസ് സ്ലിപ്പ് നല്‍കി സര്‍ക്കാര്‍ നെല്ല് സംഭരിച്ചു. സ്ലിപ്പ് നല്‍കി കഴിഞ്ഞ തവണ സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ പണം ഇപ്പോഴും പലര്‍ക്കും കിട്ടിയിട്ടില്ലെന്നു കര്‍ഷകര്‍ ആരോപിച്ചു. ഫെഡറല്‍ ബാങ്കിന്റെ സ്ലിപ്പ് കിട്ടിയ കര്‍ഷകര്‍ക്കാണ് കൂടുതലും പണം ലഭിക്കാനുള്ളത്. മറ്റു ബാങ്കുകള്‍ പണം നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ നല്‍കുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിക്ക് കര്‍ഷകര്‍ നേരിട്ട് നിവേദനം നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞു മടങ്ങിയെങ്കിലും നടപടി ഉണ്ടായില്ല. സംഭരിച്ച നെല്ലിനു മാസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടാതായതോടെ തുടര്‍ന്നുള്ള കൃഷി നടത്താന്‍ മാര്‍ഗം ഇല്ലാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്. പി.ആര്‍.എസ് സ്ലിപ് നല്‍കി നെല്ലു സംഭരിച്ച കര്‍ഷകര്‍ക്ക് പണം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.