Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ലെന്നുള്ള സുപ്രീം കോടതി പുനഃപരിശോധിക്കണമെന്ന് കേരള വേലന്‍ മഹാസഭ
13/02/2020

വൈക്കം: പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ലെന്നുള്ള സുപ്രീം കോടതിയിലെ രണ്ടംഗ ബഞ്ചിന്റെ വിധി ഭരണഘടനാ ബഞ്ച് പുനഃപരിശോധിക്കണമെന്ന് കേരള വേലന്‍ മഹാസഭ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലെയും ഉദ്യോഗ തലങ്ങളിലുള്ള സംവരണ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ച് ഇതുവരെ യാതൊരുവിധ കണക്കെടുപ്പും നടത്തിയതായി കാണുന്നില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യക്കുറവ് നിശ്ചയിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ട്. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ഉള്ള പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായിട്ടാണ് ഭരണഘടനയില്‍ സംവരണം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. നിയമനങ്ങളിലും സ്ഥാന കയറ്റങ്ങളിലും പട്ടിക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതാണ് ഭരണഘടന അനുഛേദങ്ങള്‍ക്കനുസരിച്ച് ഈ വിഭാഗങ്ങള്‍ക്ക് സംവരണത്തില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചാല്‍ ഇല്ലെന്നു വ്യക്തമാകും. സംവരണത്തിന് അര്‍ഹരായിട്ടുള്ളവര്‍ ഈ വിധത്തില്‍ മുന്നോക്കം വന്നിട്ടുണ്ടോ എന്ന് ഒരു സംസ്ഥാനവും കാര്യമായ പഠനം നടത്താന്‍ തയ്യാറായിട്ടില്ലെന്ന വസ്തുത നിലനില്‍ക്കേ സുപ്രീം കോടതി രണ്ടംഗ ബഞ്ചിന്റെ വിധിയില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.