Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഴുമാന്തുരുത്ത് ഗവണ്‍മെന്റ് യൂ.പി സ്‌കൂളിന്റെ വാര്‍ഷികവും വൈക്കം വിജയലക്ഷ്മിക്കുള്ള സ്വീകരണവും
15/03/2016

എഴുമാന്തുരുത്ത് ഗവണ്‍മെന്റ് യൂ.പി സ്‌കൂളിന്റെ വാര്‍ഷികവും വൈക്കം വിജയലക്ഷ്മിക്കുള്ള സ്വീകരണവും കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനില്‍ ഉദ്ഘാടനം ചെയ്തു. വിജയലക്ഷ്മിക്ക് സ്‌കൂളിന്റെ വക ഉപഹാരം പി.വി.സുനില്‍ നല്‍കി. സ്റ്റാഫ് സെക്രട്ടറി മെറിന്‍ജോണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വൈസ് പ്രസിഡന്റ് സിനി ആല്‍ബര്‍ട്ട് മുഖ്യപ്രഭാഷണവും നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാത്യു ജി മുരിക്കന്‍ എന്‍ഡോവ്‌മെന്റ് വിതരണവും ബ്ലോക്ക് പഞ്ചായത്തംഗം സി.ബി.പ്രമോദ് സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി. വാര്‍ഡ്‌മെമ്പര്‍ ഷൈല അരവിന്ദ് സമ്മാനദാനം നിര്‍വഹിച്ചു. പി.ററി.തങ്കമണി, എ.ആര്‍.ജോയി, ഇ.ആര്‍.നടേശന്‍, രമണി പ്രസാദ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. പി.റ്റി.എ പ്രസിഡന്റ് പി.കെ.ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ റ്റി.കെ.സുവര്‍ണന്‍ സ്വാഗതവും ആര്‍.ജയമോള്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും നടത്തി.