Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭരണഘടനാ സംരക്ഷണസദസ്സ് സംഘടിപ്പിച്ചു.
13/02/2020

വൈക്കം: ചെമ്പ് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാ സംരക്ഷണസദസ്സ് സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി എന്‍.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായാത്ത് അംഗം കെ.കെ രമേശന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചെമ്പ് മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം കെ.എം മുഹമ്മദ് അബു മസ്ഊദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. യു.ജി.സി ജെ.ആര്‍.എഫ് നേടിയ പി.എസ് സജീവിനെയും കവയിത്രി ഡോ. മഞ്ജുഷാ ഹരിയെയും അനുമോദിച്ചു. ടി.എം വിജയന്‍, ലേഖാ സുരേഷ്, ഷാലിമാ ഷാഹുല്‍ ഹമീദ്, പി.എ രാജപ്പന്‍, ഇ.കെ ജയപ്രകാശ്, അബ്ദുല്‍ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.