Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ ചീര കൃഷിയില്‍ നൂറുമേനി വിളവ്.
13/02/2020
കുലശേഖരമംഗലം കൊടുപ്പാടത്ത് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ ചീര കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മറവന്‍തുരുത്ത് കൃഷി ഓഫീസര്‍ ലിറ്റിവര്‍ഗീസ് നിര്‍വഹിക്കുന്നു.

വൈക്കം: മറവന്‍തുരുത്ത് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊടുപ്പാടത്ത് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ ചീര കൃഷിയില്‍ നൂറുമേനി വിളവ്. കൊടൂപ്പാടത്തെ രണ്ടര ഏക്കറില്‍ കൈതവളപ്പില്‍ തിലകന്‍, ഗോപാലഭവനത്തില്‍ ലക്ഷ്മണന്‍, പത്തുപറയില്‍ ശിവദാസന്‍, തറയില്‍ രാജാറാം എന്നിവര്‍ ചേര്‍ന്നാണ് ചീര, വെണ്ട, പൊട്ടുവെള്ളരി, കണിവെള്ളരി, കുമ്പളം, മത്ത, തണ്ണിമത്തന്‍, കുക്കുമ്പര്‍, വള്ളിപയര്‍, ചൊരക്ക, കപ്പ തുടങ്ങിയവ കൃഷി ചെയ്തത്. കോഴി വളവും ചാണകവും വേപ്പിന്‍ പിണക്കുമടക്കമുള്ളവ വളമായി നല്‍കി നടത്തുന്ന ജൈവകൃഷിയില്‍ ചീരയുടെ വിളവെടുപ്പാണ് ആദ്യം നടന്നത്. കൃഷിയിടത്തിനു സമീപം ചെമ്മനാകരി റോഡിന്റെ ഓരത്ത് കെട്ടിയുണ്ടാക്കിയ സ്റ്റാളില്‍ നേരിട്ടാണ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്. ജൈവകൃഷി രീതിയില്‍ ഉല്‍പ്പാദിപ്പിച്ച ഉല്‍പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ നേരിട്ടു ന്യായവിലയ്ക്ക് നല്‍കുന്നതിനാല്‍ ഉപഭോക്താക്കളും സംതൃപ്തരാണെന്ന് കര്‍ഷകര്‍ പറയുന്നു. മറവന്‍തുരുത്ത് കൃഷി ഓഫീസര്‍ ലിറ്റി വര്‍ഗീസ് വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.ആര്‍ ശരത്കുമാര്‍, കൃഷി അസിസ്റ്റന്റ് ബീന, രാജേഷ്, മറവന്‍തുരുത്ത് പഞ്ചായത്ത് ഫിഷറീസ് കോ-ഓര്‍ഡിനേറ്റര്‍, ചെമ്പ് ഫിഷറീസ് കോ-ഓര്‍ഡിനേറ്റര്‍ ജിന്‍ഷോ ജോസ് എന്നിവര്‍ പങ്കെടുത്തു.