Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് കണ്‍വെന്‍ഷനും കമ്മിറ്റി രൂപീകരണവും
13/02/2020
കേരള സര്‍വ്വകലാസംഘം എ. ഐ. ടി. യു. സി. യുടെ വൈക്കം താലൂക്ക് കണ്‍വെന്‍ഷന്‍ നടന്‍ ഹരീന്ദ്രന്‍ മുന്‍ഷി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കലാകാരന്മാരുടെ സംഘടനയായ കേരള സര്‍വ്വകലാസംഘം (എ.ഐ.ടി.യു.സി) വൈക്കം താലൂക്ക് കണ്‍വെന്‍ഷനും കമ്മിറ്റി രൂപീകരണവും നടന്‍ ഹരീന്ദ്രന്‍ മുന്‍ഷി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി വൈക്കം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജയന്‍ ചേര്‍ത്തല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജോസ് പി. ചിറ്റടി, ജില്ലാ വൈസ് പ്രസിഡന്റ് ജോസി ജോസഫ്, എന്‍. എന്‍. പവനന്‍, സി. പി. ലെനിന്‍, എന്‍. അനില്‍ ബിശ്വാസ്, വി. കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.