Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധിച്ചു.
13/02/2020

തലയോലപ്പറമ്പ്: പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പന്റ് വിതരണം മുടങ്ങുന്നതിലും, ലൈഫ് മിഷന്‍ പദ്ധതിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തെ അവഗണിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ഭാരതീയ ദലിത് കോണ്‍ഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് കണ്‍വന്‍ഷന്‍ പ്രതിഷേധിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി. പി. സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. വി. കെ. മുരളി അധ്യക്ഷത വഹിച്ചു. ദലിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രവി വി. സോമന്‍, ജോണ്‍ തറപ്പേല്‍, സുരേഷ് കുമാര്‍, വിജയമ്മ ബാബു, സിന്ധു ഷാജി, കെ. പി. മണിയന്‍, ഹരിദാസ് തുരുത്തേല്‍, സുകുമാരന്‍ കരിയില്‍, കെ. കെ. കുട്ടപ്പന്‍, രാജു തറപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.