Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധം രേഖപ്പെടുത്തി
10/02/2020

വൈക്കം: പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് നിയമനത്തിലും പ്രമോഷനിലും സംവരണം നടപ്പാക്കാന്‍ നിര്‍ബന്ധിക്കുന്നില്ലെന്ന സുപ്രീംകോടതി വിധി ഭരണഘടനാലംഘനമാണെന്നും ഭരണഘടനയുടെ 16(4), 16(4) A വകുപ്പുകളില്‍ പറയുന്ന സംവരണം 70 വര്‍ഷങ്ങള്‍ക്കുശേഷം സുപ്രീംകോടതി ഇല്ലായ്മ ചെയ്യുന്ന വിധിയോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കെ.പി.എം.എസ് വൈക്കം യൂണിയന്‍ അറിയിച്ചു. ഈ വിഭാഗങ്ങളുടെ കൂട്ടായപ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കുവാന്‍ സംസ്ഥാന നേതൃത്വങ്ങള്‍ തയ്യാറാകണമെന്ന് യൂണിയന്‍ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് സി.സുശീലന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കൃഷ്ണന്‍കുട്ടി, എം.ബാബു, കെ.ശിവദാസന്‍, എ.ഭാസ്‌ക്കരന്‍, സി.കെ പുരുഷോത്തമന്‍, കെ.ചെല്ലപ്പന്‍, കെ.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ സെക്രട്ടറി സി.റ്റി അപ്പുക്കുട്ടന്‍ പ്രമേയമവതരിപ്പിച്ചു.