Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുതാല്‍പ്പര്യ അപേക്ഷ നല്‍കി.
10/02/2020

വൈക്കം: പൊതുവിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിന് അടിസ്ഥാനപരമായ പ്രവര്‍ത്തനം നടത്തുന്ന എയ്ഡഡ് സ്‌കൂളിലെ പ്രീപ്രൈമറി ടീച്ചേഴ്‌സിന് സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രൈമറി ടീച്ചേഴ്‌സിന് നല്‍കുന്നതുപോലെ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് കരോട്ടെപോഴവേലില്‍ കെ.വി തങ്കമണി മുഖ്യമന്ത്രിക്ക് പൊതുതാല്‍പ്പര്യ അപേക്ഷ നല്‍കി. എയ്ഡഡ് സ്‌കൂളുകളിലെ പ്രീപ്രൈമറി ടീച്ചേഴ്‌സിന് പി.റ്റി.എ കമ്മറ്റികള്‍ നല്‍കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ലഭിക്കുന്നത്. ഈ വിഭാഗം ടീച്ചേഴ്‌സിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.