Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യൂതി ചാര്‍ജ്ജ് സ്വീകരിക്കാന്‍ കളക്ഷന്‍ സെന്റര്‍ അനുവദിക്കണമെന്ന്
10/02/2020
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ യൂണിയന്‍ ടി.വി പുരം യൂണിറ്റ് വാര്‍ഷികസമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി പുരം പഞ്ചായത്തില്‍ വൈദ്യൂതി ചാര്‍ജ്ജ് സ്വീകരിക്കാന്‍ കളക്ഷന്‍ സെന്റര്‍ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ യൂണിയന്‍ ടി.വി പുരം യൂണിറ്റ് വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ബി.അജിത്കുമാര്‍, ഒ.കുട്ടപ്പന്‍, പി.എസ് ജയപ്രകാശ്, സി.കെ രാമാനുജന്‍ നായര്‍, സി.വി ഡാങ്കേ, പി.കെ ചെല്ലപ്പന്‍, എസ്.സദാശിവന്‍ നായര്‍, കെ.എന്‍ രമേശന്‍, ടി.കെ മണിയന്‍ എന്നിവര്‍ പ്രസംഗിച്ചു.