Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും
10/02/2020
വൈക്കപ്രയാര്‍ 792-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കുടുംബസംഗമവും പൊതുയോഗവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കപ്രയാര്‍ 792-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖയുടെ കീഴിലുള്ള തോട്ടാറമിറ്റം ദേവീക്ഷേത്രത്തില്‍ ശാന്തിമഠം നിര്‍മ്മാണം, ചുറ്റുമതില്‍ നിര്‍മ്മാണം, ആഡിറ്റോറിയം, ഗുരുദേവക്ഷേത്ര പ്രാര്‍ത്ഥനാലയം എന്നീ പദ്ധതികള്‍ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് വി.വി തമ്പാന്‍, സെക്രട്ടറി എന്‍.എം രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് ടി.വി പരമേശ്വരന്‍, പ്രതാപ് കുമാര്‍, പ്രദീപ് ബാബു, അശോകന്‍, മഞ്ജു, രവീന്ദ്രന്‍, മനോജ്, സജീവന്‍, പ്രശോഭന്‍ എന്നിവര്‍ പ്രസംഗിച്ചു.