Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി.
15/03/2016
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് തന്ത്രി മോനാട്ട് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി കൊടിയേററുന്നു

മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. തന്ത്രി മോനാട്ട് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേററിയത്. ഇന്ന് മുതല്‍ 17 വരെ രാവിലെ അഞ്ചിന് ഊരുവലം എഴുന്നള്ളിപ്പ് ആരംഭം. 18ന് രാവിലെ അഞ്ചിന് ഊരുവലം എഴുന്നള്ളിപ്പ് ആരംഭം, വൈകുന്നേരം അഞ്ചിന് ഇറക്കിപൂജ, 19ന് രാവിലെ അഞ്ചിന് ഊരുവലം എഴുന്നള്ളിപ്പ് ആരംഭം. 20ന് രാവിലെ അഞ്ചിന് ഊരുവലം എഴുന്നള്ളിപ്പ് ആരംഭം, വൈകുന്നേരം ഏഴിന് തിരുവാതിരകളി. 21ന് രാവിലെ അഞ്ചിന് ഊരുവലം എഴുന്നള്ളിപ്പ് ആരംഭം, വൈകുന്നേരം ഏഴിന് നാമസങ്കീര്‍ത്തനലഹരി, 22ന് രാവിലെ 10.30നും 11.30നും മദ്ധ്യേ ഉത്സവബലിദര്‍ശനം, വൈകുന്നേരം ഏഴിന് നൃത്തനൃത്യങ്ങള്‍, രാത്രി ഒന്‍പതിന് വലിയവിളക്ക്. 23ന് രാവിലെ ആറിന് ഭാഗവതപാരായണം, 7.30ന് ഉപദേവതമാര്‍ക്ക് കലശം, വൈകുന്നേരം 6.30ന് ആറാട്ടുബലി, തുടര്‍ന്ന് കൊടിയിറക്ക്, ആറാട്ടുകാവിലേക്ക് എഴുന്നള്ളിപ്പ്, രാത്രി 8.30ന് ആറാട്ട്, ഒന്‍പതിന് ആറാട്ട് വരവ്, മേജര്‍സെററ് പഞ്ചവാദ്യം, പഞ്ചാരിമേളം, 11ന് വലിയകാണിക്ക, വെടിക്കെട്ട്, വലിയതീയ്യാട്ട് എന്നിവ നടക്കും.