Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാറും പുസ്തകപ്രകാശനവും നടത്തും
10/02/2020

വൈക്കം: ഭൂഅവകാശ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ സത്യാഗ്രഹ സ്മാരക മെമ്മോറിയല്‍ ഹാളില്‍ സെമിനാറും പുസ്തകപ്രകാശനവും നടത്തും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സെമിനാര്‍ പ്രൊഫ. റോണി കെ ബേബി ഉദ്ഘാടനം ചെയ്യും. സി.കെ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ഭൂ അവകാശ സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റിയംഗം കെ.ഗുപ്തന്‍, എന്‍.കെ നീലകണ്ഠന്‍, എം.പി സെന്‍, പി.എസ് പ്രസാദ്, കമലമ്മ രാഘവന്‍, രമേശ് കാവിമറ്റം, പി.ജി ബിജുകുമാര്‍, പി.പുഷ്‌കരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ചടങ്ങില്‍ കല്ലറ അജയന്‍ എഴുതിയ അധ:സ്ഥിത നവോത്ഥാനം അയ്യങ്കാളി മുതല്‍ അംബേദ്കര്‍ വരെ എന്ന പുസ്തകം വിദ്യാര്‍ത്ഥി നേതാവ് ശ്യംരാജിന് നല്‍കി പ്രകാശനം ചെയ്യും.