Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവതി -യുവാക്കള്‍ക്കായി ദേശീയ ശാക്തീകരണ പരിപാടി നടത്തി.
08/02/2020
അഖിലേന്ത്യാ മാനേജ്‌മെന്റ് അസോസിയേഷന്‍ യുവതി-യുവാക്കള്‍ക്കായി നടത്തിയ ദേശീയ ശാക്തീകരണ പരിപാടിയില്‍ മുന്‍ അംബാസിഡറും നയതന്ത്രജ്ഞനുമായ ഗുര്‍ജിത് സിങ് ഇന്ത്യയുടെ വിദേശനയതന്ത്രങ്ങളെക്കുറിച്ച് ക്ലാസ്സെടുക്കുന്നു.

വൈക്കം: അഖിലേന്ത്യാ മാനേജ്‌മെന്റ് അസോസിയേഷന്റെയും വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെയും നേതൃത്വത്തില്‍ യുവതി -യുവാക്കള്‍ക്കായി ദേശീയ ശാക്തീകരണ പരിപാടി നടത്തി. കോട്ടയം, എറണാകുളം, ത്രിശ്ശൂര്‍ ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ജര്‍മ്മനി, ഇന്തോനേഷ്യ, ഏത്യോപ്യ തുടങ്ങിയ രാജ്യങ്ങളുടെ മുന്‍ അംബാസിഡറും നയതന്ത്രജ്ഞനുമായ ഗുര്‍ജിത് സിങ് ക്ലാസ് നയിച്ചു. ഇന്ത്യയുടെ വിദേശ നയതന്ത്രനയങ്ങളെക്കുറിച്ചും വ്യക്തിത്വ വികസനത്തെ സംബന്ധിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പുതുപാഠങ്ങള്‍ നല്‍കി. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് എന്‍.സന്തോഷ് ഹെഗ്‌ഡേ നയിച്ച രണ്ടാം സെഷന്‍ രാജ്യത്തെ നീതിനിര്‍വഹണ സംവിധാനത്തെയും അഴിമതിരഹിത ഇന്ത്യക്കായുള്ള ധാര്‍മ്മികമൂല്യങ്ങളെയും ആഴത്തില്‍ മനസ്സിലാക്കുവാന്‍ സഹായിക്കുന്നതായിരുന്നു. കേരള സര്‍ക്കാരിന്റെ ശാസ്്ത്ര ഉപദേഷ്ടാവായിരുന്ന എം.ചന്ദ്രദത്തന്‍ നയിച്ച ക്ലാസ്സുകള്‍ യുവതലമുറയ്ക്ക് ശാസ്ത്രീയ അവബോധം പകര്‍ന്നു നല്‍കി. കെ.പി.എം.ജി ദുബായ് ബോര്‍ഡംഗം റിച്ചാര്‍ഡ് റിക്കി നയിച്ച ക്ലാസില്‍ ജീവിത വിജയത്തിനായുള്ള പുതിയ അറിവുകള്‍ പകര്‍ന്നു. വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കേണല്‍ രാജീവ് മണ്ണാലി, വിവേക് കൃഷ്ണഗോവിന്ദ്, ഡോ.ജി.മധു, ഡോ. എച്ച്. സദാശിവന്‍ പിള്ള, എ.സെയ്ഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിക്കു മുമ്പായി ഗായിക വൈക്കം വിജയലക്ഷ്മി ചടങ്ങിന്റെ ദീപപ്രകാശനം നിര്‍വഹിച്ചു.