Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി.
08/02/2020
വാഴേകാട് ശ്രീനാരായണ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി എ.കെ മുരളീധരന്‍ കൊടിയേറ്റുന്നു.

വൈക്കം: വാഴേകാട് 642-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള ശ്രീനാരായണ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി എ.കെ മുരളീധരന്‍ കൊടിയേറ്റി. മേല്‍ശാന്തി അജി സഹകാര്‍മ്മികനായി. കൊടിയേറ്റാനുള്ള കൊടിമരം, കൊടിക്കൂറ, കൊടിക്കയര്‍ എന്നിവ വിവിധകേന്ദ്രങ്ങളില്‍ നിന്ന് രാവിലെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിനുശേഷം പ്രധാന ചടങ്ങായ മഹാപ്രസാദംഊട്ട് നടത്തി. ക്ഷേത്രം പ്രസിഡന്റ് എന്‍.കെ പങ്കജാക്ഷന്‍, വൈസ് പ്രസിഡന്റ് കെ.രാജു, സെക്രട്ടറി പി.എന്‍ വിജയന്‍, സി.എന്‍ മോഹനന്‍, രാജന്‍, മഹേശ്വരന്‍, രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് 1124-ാം നമ്പര്‍ എസ്.എന്‍.ഡി.പി വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ ചാത്തനാട്ടുക്ഷേത്രത്തില്‍ നിന്ന് താലപ്പൊലി പുറപ്പെട്ടു.