Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂങ്കാവ് ദേവീക്ഷേത്രത്തില്‍ സി.സി.ടി.വി സ്ഥാപിച്ചു.
07/02/2020
ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തില്‍ സ്ഥാപിച്ച സി.സി.ടി.വി യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജേഷ് നിര്‍വഹിക്കുന്നു.

വൈക്കം: വെച്ചൂര്‍-ഇടയാഴം 1131-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കീഴിലുള്ള പൂങ്കാവ് ദേവീക്ഷേത്രത്തില്‍ സി.സി.ടി.വി സ്ഥാപിച്ചു. സ്വിച്ച് ഓണ്‍ കര്‍മ്മം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജേഷ് നിര്‍വഹിച്ചു. രണ്ടുപ്രാവശ്യം ക്ഷേത്രത്തില്‍ കവര്‍ച്ചയുണ്ടായ സാഹര്യത്തിലാണ് എട്ടുഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമറ സ്ഥാപിച്ചത്. കരയോഗം പ്രസിഡന്റ് ജഗദീഷ് തേവലപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍, സെക്രട്ടറി രാമചന്ദ്രന്‍ ആര്യാട്ട്, വെച്ചൂര്‍ കെ വേലായുധന്‍ നായര്‍, രാജശേഖരന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, അമല്‍ വിജയ്, എം.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.