Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂര്‍ എച്ച്.എന്‍.എല്‍ -ന്റെ ബാധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ബജറ്റ് പ്രഖ്യാപനം വൈക്കത്തെ ജനങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് എം.എല്‍.എ സി.കെ ആശ
07/02/2020

വൈക്കം: വെള്ളൂര്‍ എച്ച്.എന്‍.എല്‍ -ന്റെ ബാധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അതോടൊപ്പം വ്യവസായ പാര്‍ക്കിനായി 500 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കുമെന്ന ബജറ്റ് പ്രഖ്യാപനം വൈക്കത്തെ ജനങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്കുന്നതാണെന്നും വൈക്കത്തെ യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ഇതിലൂടെ സംജാതമാകുമെന്നും സി.കെ.ആശ. എം.എല്‍.എ. ഇതിനോടകം തന്നെ വ്യവസായപാര്‍ക്കിനായി പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതോടൊപ്പം വെള്ളൂര്‍ ഇറുമ്പയംപെരുന്തട്ട് സ്റ്റേഡിയത്തിന് 60 ലക്ഷവും,തലപ്പാറ -സിലോണ്‍കവല ബൈപ്പാസിന് 80 ലക്ഷവും പ്രാരംഭ തുകയായി ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. വിശദമായ എസ്റ്റിമേറ്റ് എത്രയും വേഗത്തില്‍ സമര്‍പ്പിച്ച് പദ്ധതിയ്ക്ക് ആവശ്യമായ തുകയ്ക്കുള്ള ഭരണാനുമതി നേടി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്നും സി.കെ.ആശ.എം.എല്‍.എ അറിയിച്ചു.