Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടന്‍ ഭക്ഷ്യമേളയും കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും
07/02/2020
അക്കരപ്പാടം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച നാടന്‍ ഭക്ഷ്യമേള.

വൈക്കം: ഉദയനാപുരം അക്കരപ്പാടം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നാടന്‍ ഭക്ഷ്യമേളയും കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും നടത്തി. സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.എസ് സമ്പത്ത് അധ്യക്ഷത വഹിച്ചു. സാബു പി.മണലൊടി, ദിവാകരന്‍, ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ നടേശന്‍ എ.പി നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നാട്ടില്‍ കിട്ടുന്ന വിവിധ നാടന്‍ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച് 500ലധികം വിഭവങ്ങള്‍ കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്നു. പ്രദേശവാസികളും രക്ഷിതാക്കളും അടക്കം നൂറുകണക്കിന് ആളുകള്‍ പ്രദര്‍ശനം കാണാന്‍ എത്തി. കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനത്തില്‍ തേക്കിലകൊണ്ട് ഉണ്ടാക്കിയ പാത്രങ്ങള്‍, ഉറി തുടങ്ങിയവ ശ്രദ്ധേയമായി. നാടന്‍ ഭക്ഷ്യമേള ജങ്ക് ഫുഡ് സംസ്‌കാരത്തില്‍ നിന്നും കുട്ടികളെ പിന്‍തിരിപ്പിക്കുന്നതിനുള്ള സൈക്കിള്‍ റാലിയുടെ തുടര്‍ പ്രവര്‍ത്തനമായിട്ടാണ് സംഘടിപ്പിച്ചത്.