Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിച്ചു.
07/02/2020

തലയോലപ്പറമ്പ്: ഗ്രാമ പഞ്ചായത്ത് 10-ാം വാര്‍ഡ് കേന്ദ്രീകരിച്ച് കുറുന്തറ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിച്ചു. യോഗത്തില്‍ പി.ആര്‍ തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. പതിറ്റാണ്ടുകളായി ഗതാഗത യോഗ്യമല്ലാതെ കിടക്കുന്ന മീത്തിപ്പറമ്പ്-കുറുന്തറ റോഡ് സഞ്ചാരയോഗ്യ മാക്കുന്നതിനും പ്രദേശത്തെ വഴിവിളക്കുകള്‍ തെളിക്കുന്നതിനും പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി പി.ആര്‍ തങ്കപ്പന്‍ (പ്രസിഡന്റ്), എ.ആര്‍ പ്രിന്‍സ് ലാല്‍ (വൈസ്പ്രസിഡന്റ്), വി.സന്തോഷ് ശര്‍മ (സെക്രട്ടറി), ടി.എസ് പ്രസാദ് (ജോയിന്റ് സെക്രട്ടറി), വി.എന്‍ രമേശന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.