വാര്‍ഷിക സമ്മേളനം
07/02/2020
വൈക്കം: എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയുടെ 91-ാമത് വാര്‍ഷിക സമ്മേളനം ഗുരുധര്‍മ പഠനകേന്ദ്രത്തില്‍ യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി എം.പി സെന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.കെ കുഞ്ഞുമണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി വി.വി വേണുഗോപാല്‍ (പ്രസിഡന്റ്), നിധീഷ് പ്രകാശ് (വൈസ് പ്രസിഡന്റ്), എന്‍.കെ കുഞ്ഞുമണി (സെക്രട്ടറി), മധു പുത്തന്‍തറ (യൂണിയന് കമ്മിറ്റി) എന്നിവരെ തെരഞ്ഞെടുത്തു.