മസ്റ്ററിങ് നടത്തണം.
07/02/2020
വൈക്കം: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് കൈപ്പറ്റി വരുന്ന ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്ത പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാരും 15നകം മസ്റ്ററിങ് നടത്തണം. ആധാര്‍ കാര്‍ഡ്, പെന്ഷന് രേഖകള്‍, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് മസ്റ്ററിങ് നടത്തേണ്ടത്. മസ്റ്ററിങിന് ഫീസ് നല്കേതില്ല. മസ്റ്ററിംഗ് നടത്തിയ പെന്‍ഷന്‍കാര്‍ അക്ഷയകേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന രസീതുകള്‍ കൈപ്പറ്റി സൂക്ഷിക്കേണ്ടതാണെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.