Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
06/02/2020

വൈക്കം: കുണ്ടും കുഴിയുമായി തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് ജനാധിപത്യ പൗരമുന്നണിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നഗരസഭയുടെ 25, 26 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റ് റോഡും ആയുര്‍വേദാശുപത്രി മടിയത്തറ റോഡും ദീര്‍ഘകാലമായി വലിയ ഗര്‍ത്തങ്ങള്‍ രൂപംകൊണ്ട് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. നഗരത്തിലെ പ്രധാന തൊഴില്‍ വ്യവസായ മേഖലയാണ് കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റ്. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. നടേല്‍പ്പള്ളി, ലിസ്യൂ സ്‌കൂളിന്റെ സമീപത്തുള്ള റോഡ് കാല്‍നടയാത്രയ്ക്കു പോലും യോഗ്യമല്ലാത്ത സ്ഥിതിയിലാണ്. താലൂക്ക് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയിലേക്കുള്ള പ്രധാന പാതയാണ് മടിയത്തറ-ആയുര്‍വേദപ്പടി റോഡ്. ഈ റോഡും ഗതാഗതത്തിന് യോഗ്യമല്ല. ആശുപത്രിയില്‍ വന്നുപോകുന്ന രോഗികള്‍ റോഡിന്റെ ദുരവസ്ഥയില്‍ വിഷമിക്കുകയാണ്. റോഡുകളുടെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് നിരവധി മേഖലയില്‍ നിന്ന് നഗരസഭയ്ക്ക് പരാതികൊടുത്തെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ.സനീഷ് കുമാര്‍ സമരം ഉദ്ഘാടനം ചെയ്തു. ജനാധിപത്യ പൗരമുന്നണി പ്രസിഡന്റ് സന്തോഷ് ചക്കനാടന്‍ അദ്ധ്യക്ഷത വഹിച്ചു. ശിവദാസ് നാരായണന്‍, എം.ടി ്അനില്‍കുമാര്‍, ഇടവട്ടം ജയകുമാര്‍, എം.അബു, ബിനോയ് ദേവസ്യ, പി.ടി സുഭാഷ്, കെ.എന്‍ ദേവരാജന്‍, സോണി സ്ണ്ണി, ബാബു മംഗലത്ത്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, പ്രദീപ് കുമാര്‍, ബാലാജി എന്നിവര്‍ പ്രസംഗിച്ചു.