Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കും.
06/02/2020

വൈക്കം: മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാലാജാഥയ്ക്ക് നാളെ വൈകിട്ട് 6 മണിക്ക് ചാലപ്പറമ്പില്‍ സ്വീകരണം നല്‍കും. റഫീക്ക് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വഹിച്ച ആരാണ് ഇന്ത്യാക്കാര്‍ എന്ന നാടകവും അവതരിപ്പിക്കും. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച 35000 രൂപയുടെ പുസ്തകങ്ങള്‍ വിവിധ വ്യക്തികള്‍ വഴി സമാഹരിച്ച് ടി.കെ മാധവന്‍ മെമ്മോറിയല്‍ ചാലപ്പറമ്പ് യൂ.പി സ്‌കൂളിന് കൈമാറുന്ന ചടങ്ങും ഇതോടൊപ്പം നടക്കും.