Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പൂരം നക്ഷത്രമഹോത്സവം തുടങ്ങി.
06/02/2020
കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പൂരം നക്ഷത്ര ഉത്സവം തുടങ്ങുന്നതിന് തന്ത്രി കാശാങ്കോടത്ത് സുകേശന്‍ നമ്പൂതിരി പള്ളിവാളില്‍ കാപ്പുകെട്ടി പൂജ നടത്തുന്നു.

വൈക്കം: കൊടിയേറി ഉത്സവം തുടങ്ങുന്നതിനു പകരം പള്ളിവാളില്‍ കാപ്പുകെട്ടി ഉത്സവം തുടങ്ങുന്ന ആചാരത്തോടെ തലയാഴത്തെ കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പൂരം നക്ഷത്രമഹോത്സവം തുടങ്ങി. ക്ഷേത്രത്തിന്റെ ഉത്ഭവകാലം മുതല്‍ പള്ളിവാളില്‍ കാപ്പുകെട്ടി ഉത്സവം തുടങ്ങുന്ന ആചാരമായിരുന്നു ഇവിടെ. മൂന്നരപ്പതിറ്റാണ്ടുകളായി ഈ ആചാരം നിലച്ചിരുന്നു. ദേവപ്രശ്‌നവിധിയില്‍ പള്ളിവാളില്‍ കാപ്പുകെട്ടി ഉത്സവം തുടങ്ങുന്നതാണ് ദേവിക്ക് ഹിതമെന്ന് കണ്ടെത്തി. 35 വര്‍ഷമായി മുടങ്ങിയിരുന്ന ആചാരം ഈ വര്‍ഷം മുതല്‍ പുനരാരംഭിക്കുകയാണ്. നവരാത്രി ആഘോഷത്തിന് കൊടിയേറി ഉത്സവം തുടങ്ങണമെന്നു പ്രശ്‌നവിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രം തന്ത്രി കാശാങ്കോടത്ത് ദാമോദരന്‍ നമ്പൂതിരുയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തന്ത്രി സുകേശന്‍ നമ്പൂതിരിയാണ് ക്ഷേത്രത്തിനു മുന്നില്‍ നമസ്‌കാര മണ്ഡപത്തില്‍ പള്ളിവാളില്‍ കാപ്പുകെട്ടി പൂജ നടത്തിയത്. മേല്‍ശാന്തി ടി.എന്‍ രാധാകൃഷ്ണന്‍ സഹകാര്‍മ്മികനായി. ക്ഷേത്രം പ്രസിഡന്റ് പി.ആര്‍ സുനില്‍കുമാര്‍, മാനേജര്‍ എന്‍.കെ. ലാലപ്പന്‍, സെക്രട്ടറി പി.എസ് ചന്ദ്രന്‍, ട്രഷറര്‍ ആര്‍ ശൂലപാണി, എ.എ അഭിലാഷ്, കെ.വി സാബു, സി.എന്‍ വത്സാംഗിതന്‍, ബി.അശോകന്‍, കെ.സി പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.