Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ക്ക് കുടിശിഖയുള്ള ഡി.എ എത്രയും വേഗം അനുവദിക്കണമെന്ന്
05/02/2020
കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ക്ക് കുടിശിഖയുള്ള ഡി.എ എത്രയും വേഗം അനുവദിക്കണമെന്നും പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പാക്കണമെന്നും കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ജോണ്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ പൊന്നപ്പന്‍, ട്രഷറര്‍ ബി.രാജന്‍, കെ.ടി പൊന്നന്‍, എം.കെ പീതാംബരന്‍, ടി.പി ബാലകൃഷ്ണന്‍, സി.ജെ ജോസഫ്, എന്‍.ശിശുപാലന്‍, ജി.ഗോപകുമാര്‍, എ.ആര്‍ ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എം മുരളീധരന്‍ (പ്രസിഡന്റ്), ടി.കെ പൊന്നപ്പന്‍ (സെക്രട്ടറി), ബി.രാജന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.