Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ സി.പി.ഐ എം.എല്‍ റെഡ് ഫ്‌ളാഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുസമ്മേളനം നടത്തി
05/02/2020

വൈക്കം: ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ ഭരണഘടനയുടെ അന്തഃസത്തയെ തന്നെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്ന് സി.പി.ഐ എം.എല്‍ റെഡ് ഫ്‌ളാഗ് കേന്ദ്ര കമ്മിറ്റി അംഗം ചാള്‍സ് ജോര്‍ജ്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ സി.പി.ഐ എം.എല്‍ റെഡ് ഫ്‌ളാഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ നിലപാടില്‍നിന്നുമാറി മതാടിസ്ഥാനത്തില്‍ പൗരത്വനിയമം ഭേദഗതി ചെയ്തിരിക്കുന്നത് ഇന്‍ഡ്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള സംഘപരിവാറിന്റെ ഗൂഢപദ്ധതിയാണ്. ഇതിനെതിരെ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ചാള്‍സ് ജോര്‍ജ് ആവശ്യപ്പെട്ടു. ബോട്ട്‌ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ ദിലീപ് അധ്യക്ഷത വഹിച്ചു. പി.കെ വേണുഗോപാല്‍, കെ.ഐ ജോസഫ്, കെ.വി ഉദയഭാനു, സി.എസ് രാജു എന്നിവര്‍ പ്രസംഗിച്ചു.