Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോലീസുകാര്‍ നടത്തുന്ന വാഹനപരിശോധന വാഹനയാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു.
15/03/2016

ഡി.ജി.പിയുടെ ഉത്തരവുകള്‍ കാററില്‍പറത്തി പോലീസുകാര്‍ നടത്തുന്ന വാഹനപരിശോധന വാഹനയാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. തലയോലപ്പറമ്പ് പോലീസ് നടത്തുന്ന വാഹനപരിശോധനയാണ് ഇപ്പോള്‍ ഏററവുമധികം വിവാദമായിരിക്കുന്നത്. കെ.ആര്‍ ഓഡിറേറാറിയത്തില്‍ നിന്ന് ആരംഭിക്കുന്ന റോഡും ചന്തയില്‍ നിന്ന് ആരംഭിക്കുന്ന റോഡും കൂട്ടിച്ചേരുന്ന വളവില്‍ പോലീസുകാര്‍ രാത്രിയില്‍ നടത്തുന്ന വാഹനപരിശോധന ബൈക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങളെ അപകടത്തില്‍പ്പെടുത്തുന്നു. പെട്ടെന്ന് ടോര്‍ച്ചുമായി വാഹനങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന പോലീസുകാരെ കാണുമ്പോള്‍ പലരും ഭയന്നുവിറക്കുന്നു. കൊടുംവളവിലും രാത്രി പത്തിനുശേഷവും വാഹന പരിശോധന പാടില്ലെന്ന ഡി.ജി.പിയുടെ ഉത്തരവിനെയാണ് തലയോലപ്പറമ്പ് പോലീസ് പുല്ലുവില കല്‍പിക്കുന്നത്. രാത്രിപകല്‍ വ്യത്യാസമില്ലാതെ കഞ്ചാവ്-മയക്കുമരുന്ന് മാഫിയയും ബിവ്‌റെജ് ഔട്ട്‌ലെററുകളില്‍ നിന്നും മദ്യം വാങ്ങി ചില്ലറ വില്‍പന നടത്തുന്നവരും അഴിഞ്ഞാടുമ്പോഴാണ് പോലീസിന്റെ ഇതുപോലുള്ള കടന്നാക്രമണങ്ങള്‍. മൂവാററുപുഴയാറില്‍ നിയമാനുസൃതമുള്ള മണല്‍ ഖനനം നിരോധിച്ചപ്പോള്‍ മണല്‍ മാഫിയയുടെ മണല്‍ കച്ചവടവും തകൃതിയാണ്. ഇതൊന്നും കൂട്ടാക്കാന്‍ തലയോലപ്പറമ്പ് പോലീസ് മടിക്കുന്നു. ടൗണിലെ രൂക്ഷമായ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാനാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലീസ് സ്റ്റേഷന്‍ സ്ഥാപിതമായത്. എന്നാല്‍ ഇതിനുശേഷവും ഗതാഗതക്കുരുക്കില്‍ ടൗണ്‍ വീര്‍പ്പുമുട്ടുകയാണ്. ആധുനികവല്‍ക്കരണത്തിന്റെ പേരില്‍ ബസ് സ്റ്റാന്റ് അടച്ചതോടെ ഗതാഗതപ്രശ്‌നങ്ങള്‍ പിടിവിട്ടിരിക്കുകയാണ്. ഇവിടെയെല്ലാം കാഴ്ചക്കാരായി നോക്കിനില്‍ക്കാന്‍ മാത്രമേ പോലീസിന് സാധിക്കുന്നുള്ളൂ.