Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദ്ഘാടനം ചെയ്തു.
19/11/2015
കോട്ടയം സഹോദയ ഇന്റര്‍സ്‌ക്കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റ് വൈക്കം ലിസ്യൂ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്‍ഡ്യന്‍ വോളിബോള്‍ ക്യാപ്റ്റനുമായ ടോം ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം സഹോദയ ഇന്റര്‍സ്‌ക്കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റ് ലിസ്യൂ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്‍ഡ്യന്‍ വോളിബോള്‍ ക്യാപ്‌ററനുമായ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. വിവിധ സ്‌ക്കൂളുകളില്‍ നിന്നായി 30 പുരുഷ ടീമുകളും 15 വനിതാ ടീമുകളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. സഹോദയ സെക്രട്ടറി ഫാ. ബെനഡിക്ട് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ബെന്നി ജോര്‍ജ്ജ്, ലിസ്യു സ്‌ക്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ഓടനാട്ട്, പ്രിന്‍സിപ്പാള്‍ പ്രൊഫ. അലക്‌സാണ്ടര്‍, ജോണി നെല്ലിപ്പറമ്പന്‍, സണ്ണി മാന്നങ്കേരി എന്നിവര്‍ പ്രസംഗിച്ചു. ടൂര്‍ണമെന്റ് നാളെ സമാപിക്കും. സമ്മാനദാനം മുന്‍ ഇന്‍ഡ്യന്‍ വോളിബോള്‍ താരം കിഷോര്‍ എബ്രഹാം നിര്‍വഹിക്കും.