Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹൃദയ ലൈഫ് റിട്ടേണ്‍സ് പദ്ധതിക്ക് തുടക്കം കുറിച്ചു
04/02/2020
സഹൃദയ ലൈഫ് റിട്ടേണ്‍സ് പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് കാന്‍സര്‍ ബോധവല്‍ക്കരണ സ്റ്റിക്കറുകളുടെ പ്രകാശനം ഡോ. ജോണി കണ്ണമ്പിള്ളി നിര്‍വഹിക്കുന്നു.

വൈക്കം: കാന്‍സര്‍ രോഗത്തെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണ, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാന്‍സര്‍ രോഗത്തെ അതിജീവിച്ചവര്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് സിനിമാ, സീരിയല്‍ താരം സീമ ജി നായര്‍ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, ആശാകിരണം കാന്‍സര്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ലോക കാന്‍സര്‍ദിനത്തില്‍ സഹൃദയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലൈഫ് റിട്ടേണ്‍സ്-കാന്‍സര്‍ രോഗത്തെ അതിജീവിച്ചവരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അവര്‍. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ശരിയായ സമയത്ത് ചികിത്സ തേടുകയും ജീവിത, ഭക്ഷണ ശൈലികളില്‍ ശരിയായ ക്രമീകരണം വരുത്തുകയും ചെയ്താല്‍ കാന്‍സര്‍ വിമുക്ത സമൂഹം എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രമേഹരോഗ ചികിത്സകനായ ഡോ. ജോണി കണ്ണമ്പിള്ളി പറഞ്ഞു. സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി ആമുഖ പ്രഭാഷണം നടത്തി. രോഗത്തെ അതിജീവിച്ചവരുടെ അനുഭവസാക്ഷ്യങ്ങള്‍ പങ്കുവയ്ക്കലില്‍ പ്രശസ്ത ടി.വി അവതാരക മീര മനോജ് മോഡറേറ്ററായിരുന്നു. ഫാ.ജോസഫ് വളവി, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ ശോഭ ജോസ്, ആശാകിരണം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ക്രിസ്റ്റി, ആശാ കൃഷ്ണന്‍, ആനി ജേക്കബ്, മേരി ബനീജ, അനൂപ് ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.