Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആറാട്ടെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി.
04/02/2020
കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ശാസ്തക്കുളം ദേവീക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളിപ്പ് പുറപ്പെടുന്നു.

വൈക്കം: കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ പരിസമാപ്തി കുറിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. ശാസ്തക്കുളം ദേവീക്ഷേത്രത്തിലെ ആറാട്ടുകടവില്‍ നടന്ന ചടങ്ങുകള്‍ക്ക് തന്ത്രി മനയത്താറ്റ് ദിനേശന്‍ നമ്പൂതിരി, മേല്‍ശാന്ത് ജഗദീഷ് പോറ്റി എന്നിവര്‍ മുഖ്യകാര്‍മ്മികരായി. ആറാട്ടിനുശേഷം രാത്രി 9ന് ക്ഷേത്രകവാടത്തില്‍ എതിരേല്‍പ്പ്, തുടര്‍ന്ന് ക്ഷേത്രത്തില്‍ വലിയകാണിക്ക, ഇറക്കിപൂജ എന്നിവയും നടന്നു. ക്ഷേത്രം പ്രസിഡന്റ് ജി വിജയകുമാര്‍, മാനേജര്‍ വി.കെ ശങ്കരനാരായണന്‍ നായര്‍, ട്രഷറര്‍ ഇ.ഡി ജയന്‍ നായര്‍, ടി.എന്‍ ഗോപിനാഥന്‍ തെക്കേടത്ത്, ചന്ദ്രശേഖരന്‍ നായര്‍ വട്ടാനത്ത്, രാധാകൃഷ്ണന്‍ നായര്‍ പുത്തന്‍തറ എന്നിവര്‍ നേതൃത്വം നല്‍കി.