Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കായികപ്രേമികളുടെ കൂട്ടായ്മയില്‍ യുവാക്കള്‍ക്കായി കായിക പരിശീലനകേന്ദ്രം ആരംഭിക്കും
03/02/2020

വൈക്കം: കായികപ്രേമികളുടെ കൂട്ടായ്മയില്‍ യുവാക്കള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിനായി വൈക്കം സ്‌പോര്‍ട്‌സ് അക്കാഡമി എന്ന പേരില്‍ ഒരു കായിക പരിശീലനകേന്ദ്രം ആരംഭിക്കുന്നതിന് വൈക്കത്തെ കായികപ്രേമികളുടെ യോഗം തീരുമാനിച്ചു. വൈകൃതങ്ങളുടെ വഴിയെ സഞ്ചരിക്കാത്ത യുവതലമുറയെ വാര്‍ത്തെടുക്കുന്നതിന് സ്‌പോര്‍ട്‌സിനു കഴിയുമെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു തീരുമാനത്തിന് പ്രേരണയായത്. വൈക്കം റോട്ടറി ഹാളില്‍ വച്ചു കൂടിയ യോഗത്തില്‍ മുന്‍ മിസ്റ്റര്‍ കേരള യൂണിവേഴ്‌സിറ്റി കെ.രഘുനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി റ്റി.എസ് ഉദയന്‍ (രക്ഷാധികാരി), കെ.രഘുനന്ദന്‍ (പ്രസിഡന്റ്), അഡ്വ. ചന്ദ്രബാബു എടാടന്‍ (സെക്രട്ടറി), പി.സോമന്‍പിള്ള (വൈസ് പ്രസിഡന്റ്), പി.ഷാജി (ജോയിന്റ് സെക്രട്ടറി), അഡ്വ. കലേഷ് (ട്രഷറര്‍), ഇ.എന്‍ ചന്ദ്രബാബു, ഇടവട്ടം ഗോപാലകൃഷ്ണന്‍, പി.ഷിബുറാം, എം.കെ സുകുമാരന്‍, സാബു വര്‍ഗ്ഗീസ്, ആര്‍.സുരേഷ്, സുമേഷ്, ഷാജി മാളിയേക്കല്‍ (മാനേജിംഗ് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ അഡ്വ. ചന്ദ്രബാബു എടാടന്‍, ഇ.എന്‍ ചന്ദ്രബാബു, ഇടവട്ടം ഗോപാലകൃഷ്ണന്‍, പി.സോമന്‍പിള്ള, സാബു വര്‍ഗ്ഗീസ്, ആര്‍.സുരേഷ്, പി.ഷിബുറാം, കെ.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.